Today: 30 Jun 2026 GMT   Tell Your Friend
Advertisements
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ബര്‍ലിന്‍: ജര്‍മ്മനിയിലെ നിലവിലുള്ള പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പെന്‍ഷന്‍ കമ്മീഷന്റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഈ പരിഷ്കാരങ്ങള്‍ ഒന്നുപോലും ഒഴിവാക്കാതെ എത്രയും വേഗം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് ആവശ്യപ്പെട്ടു. കഴിഞ്ഞു.



ജര്‍മ്മനിയില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഈ പുതിയ നിയമങ്ങള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് പോയിന്റുകളായി താഴെ വിവരിക്കുന്നു: ആകെ 33 പോയിറ്റുകളാണ്. അഃില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇപ്പോള്‍ പറയുകയാണ്

1. വിരമിക്കല്‍ പ്രായം ഘട്ടംഘട്ടമായി ഉയര്‍ത്തും (ഞലശേൃലാലിേ അഴല)
നിലവില്‍ ജര്‍മ്മനിയില്‍ വിരമിക്കല്‍ പ്രായം 65~ല്‍ നിന്നും 67 ലേക്ക് ഉയര്‍ത്തി വരികയാണ്.എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം 2031 മുതല്‍ 2041 വരെയുള്ള കാലയളവില്‍ വിരമിക്കല്‍ പ്രായം 67.5 വയസ്സായി ഉയര്‍ത്തും.

ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് ഇത് തുടര്‍ന്നും വര്‍ദ്ധിപ്പിക്കും. ഉദാഹരണത്തിന് 2051~ഓടെ ഇത് 68 വയസ്സും, 2091~ഓടെ 70 വയസ്സും ആയി ഉയര്‍ത്താനാണ് ശുപാര്‍ശ.

2. '63~ാം വയസ്സിലെ വിരമിക്കല്‍' (Rente mit 63) നിര്‍ത്തലാക്കും.
45 വര്‍ഷം വിഹിതം അടച്ചവര്‍ക്ക് കുറഞ്ഞ പ്രായത്തില്‍ മുഴുവന്‍ പെന്‍ഷനോടെയും വിരമിക്കാനുള്ള ആനുകൂല്യം പൂര്‍ണ്ണമായി നിര്‍ത്തലാക്കും.

ദീര്‍ഘകാലം ജോലി ചെയ്തവര്‍ക്ക് വിരമിക്കാനുള്ള കുറഞ്ഞ പ്രായപരിധി 63~ല്‍ നിന്നും 64 വയസ്സായി ഉയര്‍ത്തും.

എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ലഭിക്കും.

3. മിനി ജോബ് (Minijob) ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമാക്കി.
നിലവില്‍ മിനി ജോബ് ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് പണമടയ്ക്കുന്നതില്‍ നിന്നും 'ഒഴിവാകാന്‍' (ഛുീേൗേ) അവസരമുണ്ടായിരുന്നു.

പുതിയ പരിഷ്കരണത്തോടെ എല്ലാ മിനി ജോലിക്കാരും നിര്‍ബന്ധമായും പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം. ഇതില്‍ നിന്നും ഒഴിവാകാന്‍ കഴിയില്ല (സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഇതില്‍ ഇളവുണ്ടാകും).

4. സ്വീഡിഷ് മാതൃകയിലുള്ള നിക്ഷേപ ഫണ്ട് (Investment Fund)
പെന്‍ഷന്‍ ഫണ്ട് സുരക്ഷിതമാക്കാന്‍ 'സ്വീഡന്‍' മാതൃകയില്‍ തുക ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പുതിയ രീതിയാണ് വരുന്നത്.

ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേര്‍ന്ന് മാസവരുമാനത്തിന്റെ 2 ശതമാനം തുക അധികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കേണ്ടി വരും (രണ്ടു കൂട്ടരും പകുതി വീതം പങ്കിടണം).

കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച 'ഏര്‍ലി സ്ററാര്‍ട്ട് പെന്‍ഷന്‍' (Early Start Pension മാസം 10യൂറോ) പദ്ധതിയും ഇതിലേക്ക് ലയിപ്പിക്കും.

5. കൂടുതല്‍ ആളുകള്‍ പരിധിയിലേക്ക്; സിവില്‍ സര്‍വീസുകാര്‍ക്ക് നിയന്ത്രണം
ശമ്പളക്കാരായ ജീവനക്കാര്‍ക്ക് പുറമെ ഫ്രീലാന്‍സര്‍മാര്‍ (Selfemployed), രാഷ്ട്രീയക്കാര്‍, കമ്പനി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും ഇനി മുതല്‍ നിര്‍ബന്ധമായും പെന്‍ഷന്‍ ഫണ്ടിലേക്ക് പണമടയ്ക്കണം.

സ്വന്തമായി പ്രത്യേക പെന്‍ഷന്‍ സംവിധാനമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ (Beamten) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഇനി മുതല്‍ ജര്‍മ്മനിയില്‍ പുതിയ സിവില്‍ സര്‍വീസ് നിയമനങ്ങള്‍ (ആലമാലേ മുുീശിാേലിേെ) വന്‍തോതില്‍ വെട്ടിക്കുറയ്ക്കും.

6. പാര്‍ട്ട് ടൈം പെന്‍ഷന്‍ (ജമൃശേമഹ ഞലശേൃലാലിേ) വൈകും
ജോലിയില്‍ നിന്നും ഘട്ടംഘട്ടമായി വിരമിക്കാനുള്ള (Altersteilzeit) പ്രായപരിധി നിലവിലുള്ള 55 വയസ്സില്‍ നിന്നും 58 വയസ്സായി ഉയര്‍ത്തും.
ഇതിലെ ജനപ്രിയമായ 'ബ്ളോക്ക് മോഡല്‍' (ആഹീരസ ാീറലഹ) സംവിധാനം ഇനി മുതല്‍ അനുവദിക്കില്ല.

ഇനി എപ്പോള്‍ ഇത് നിയമമാകും?
ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ തന്നെ നിയമനിര്‍മ്മാണത്തിനുള്ള കരട് രേഖ തയ്യാറാക്കും. ഈ വര്‍ഷം അവസാനത്തോടെ (2026) പാര്‍ലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്ററാഗിലും (Bundestag) ബുണ്ടസ്റാത്തും (Bundesrat) വോട്ടിനിട്ട് പാസാക്കിയ ശേഷമാകും നിയമം പ്രാബല്യത്തില്‍ വരിക.
ഇതു സംബന്ധിച്ച പൂര്‍ണ്ണമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്ത ഒരു എക്സ്ക്ളൂസീവ് ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിയ്ക്കും എന്നും കൂടി അറിയിക്കുന്നു.
- dated 30 Jun 2026


Comments:
Keywords: Germany - Otta Nottathil - pension_renten_reform_germany_2027_merz_declared_june_25_2026 Germany - Otta Nottathil - pension_renten_reform_germany_2027_merz_declared_june_25_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി Recent or Hot News
വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി ... തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു Recent or Hot News
ജര്‍മ്മനിയില്‍ ഉഷ്ണതരംഗം: ഒരു വാരാന്ത്യത്തില്‍ മാത്രം മുങ്ങിമരിച്ചത് 26 പേര്‍ ; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡി.എല്‍.ആര്‍.ജി, ഉരുകി ജര്‍മനി, കടുത്ത ചൂടിന് പിന്നാലെ തീപിടുത്തങ്ങളും, (ആശ്വാസമായി) കൊടുങ്കാറ്റും മഴയും വരുന്നു .. വിഡിയോ വാര്‍ത്ത തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍ Recent or Hot News

ലോകകപ്പ് ചരിത്രത്തിലാദ്യം! ഷൂട്ട്ഔട്ടില്‍ ജര്‍മ്മനിയെ വീഴ്ത്തി പാരഗ്വായ്; 'ബോസ്ററണ്‍ ദുരന്ത'ത്തില്‍ കണ്ണീരോടെ കിമ്മിഷ്പ്പട പുറത്തായി ത്തേക്ക് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ Recent or Hot News

ജര്‍മ്മനിയിലെ 'മിനി ജോബ്' (Mini-job) സംവിധാനം നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള വിഷയമാണ് ഇന്നത്തെ എക്സ്ക്ളൂസീവില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ജര്‍മ്മനിയിലെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും നേരിട്ട് ബാധിക്കും .. തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം; ഇന്‍ഷുറന്‍സ് തുക കൂടുന്നത് തടയാന്‍ വന്‍ മാറ്റങ്ങള്‍; മരുന്നുകള്‍ക്ക് വില കൂടും, ഹോമിയോപ്പതിക്കും കഞ്ചാവിനും ഇനി ഇന്‍ഷുറന്‍സ് ഇല്ല തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us